Kerala

ബലി പെരുന്നാള്‍; സംസ്ഥാനത്ത് 28,29 പൊതുഅവധി

തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് 28നും, 29നും അവധി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്  29നും അവധി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ വ്യാഴാഴ്ച (ജൂണ്‍ 29) ആണ് ബലി പെരുന്നാള്‍. 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത്. വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!