ChuttuvattomCrimeIdukki

നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി എക്സൈസിന്റെ പിടിയില്‍

ഇടുക്കി: കട്ടപ്പനയില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി എക്സൈസിന്റെ പിടിയില്‍. അതിഥി തൊഴിലാളികള്‍ക്കിടയില്‍ പാന്‍ മസാല വില്‍ക്കുന്നതിനിടെ ബീഹാര്‍ സ്വദേശി എം.ഡി ചുന്നു ആണ് അറസ്റ്റിലായത്. മുന്‍പും സമാന കേസില്‍ പിടിയിലായിട്ടുള്ള ഇയാള്‍ ഹൈറേഞ്ചില്‍ പല സ്ഥലങ്ങളിലായി പാന്‍ മസാല എത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ്. മാര്‍ക്കറ്റിന് സമീപത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.പെട്ടന്ന് പിടിക്കപ്പെടാതെയിരിക്കുവാന്‍ പാന്‍ മസാലകള്‍ വലിയ കൂടിനുള്ളില്‍ ഒളിപ്പിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്.അണക്കരയില്‍ താമസിക്കുന്ന ഇയാള്‍ സ്ഥിരമായി നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നയാളാണ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരുമ്പാവൂരില്‍ നിന്നാണ് പാന്‍ മസാല ഉത്പ്പന്നങ്ങള്‍ ഇയാള്‍ ഇടുക്കിയില്‍ എത്തിക്കുന്നത്.തുടര്‍ന്ന് കുമളി,കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് രീതി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് കെ. അഭിലാഷ്,പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, മനോജ് സെബാസ്റ്റ്യന്‍,ജയന്‍ പി ജോണ്‍ എന്നിവരും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷീന തോമസ്,പി കെ ബിജുമോന്‍,സജിമോന്‍ രാജപ്പന്‍,എം സി സാബുമോന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!