Uncategorized
ബി.ജെ.പി യോഗാ ദിനാചരണം നടത്തി


തൊടുപുഴ: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലും യോഗാദിനം ആചരിച്ചു. യോഗ പരിശീലകരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിച്ചു.
കുമളിയില്‍ ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എ.വി മുരളിയും നെടുങ്കണ്ടത്ത് കര്‍ഷകമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ഡോ. ജോണിക്കുട്ടി ജെ. ഒഴുകയിലും അടിമാലിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി. എന്‍. സുരേഷും, കട്ടപ്പനയില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടും തൊടുപുഴയില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയും ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ മണ്ഡലം പ്രസിഡന്റുമാര്‍, ജില്ല ഭാരവാഹികള്‍, യോഗദിന മണ്ഡലം ഇന്‍ചാര്‍ജുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
