Kudayathoor

ദുരന്ത സ്ഥലത്ത് സേവന പ്രവര്‍ത്തനവുമായി ബിജെപി പ്രവര്‍ത്തകര്‍

കുടയത്തൂര്‍: ദുരന്ത സ്ഥലത്ത് സേവന പ്രവര്‍ത്തനവുമായി ബിജെപി പ്രവര്‍ത്തകര്‍. കുടയത്തൂരിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്താണ് മാലിന്യങ്ങള്‍ നീക്കിയും, വീടുകള്‍ ശുചീകരിച്ചും, വൈദ്യുതി ജീവനക്കാരെ സഹായിച്ചും സേവന സന്നദ്ധരായി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. ക്ലീനിങ്ങ് പ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് ബൂട്ടുകളും, ഗ്ലൗസുകളും വാര്‍ഡ് മെമ്പര്‍ പുഷ്പ വിജയനും, പ്രതിരോധ മരുന്നുകള്‍ ആശാ വര്‍ക്കര്‍ സിന്ധു മനോജനും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു സുധാകരന്‍, ഷീബ ചന്ദ്രശേഖരന്‍, പി.ഏ.വേലുക്കുട്ടന്‍, രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് കെ.എന്‍ രാജു, ജില്ലാ സേവാപ്രമുഖ് വി.കെ.സാജന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തി. തകര്‍ന്ന ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് പകരം കൊണ്ടുവന്ന സിമന്റ് പോസ്റ്റ് ഇറക്കുവാനും വൈദ്യുതി ജീവനക്കാരോടൊപ്പം പ്രവര്‍ത്തകര്‍ സഹായത്തിനെത്തി. സെന്റ് ജോസഫ് കോളേജിലേയും കോളപ്ര ഗവ.ഹൈസ്‌കൂളിലേയും നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളണ്ടിയേഴ്സും മറ്റ് യുവജന സംഘടനകളും ശുചീകരണ പ്രവര്‍ത്തനത്തിനൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!