Local LiveMuvattupuzha

ബിജെപി താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന ഓഫീസാണ് പുലര്‍ച്ചെ പ്രവര്‍ത്തകരെത്തിയപ്പോള്‍ പൂര്‍ണമായും തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയും, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. നേരത്തെ ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിട്ടുള്ള പ്രദേശമാണിത്. ഇതിന്റയെല്ലാം തുടര്‍ച്ചയാണോ സംഭവം എന്ന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ബിജെപി ദേശീയ നോതാവ് നളിന്‍ കുമാര്‍ കട്ടീല്‍ ഇന്ന് വൈകിട്ട് 5ഓടെ തീയിട്ട് നശിപ്പിച്ച ഓഫീസ് സന്ദര്‍ശിക്കും

Related Articles

Back to top button
error: Content is protected !!