Uncategorized
മൂലമറ്റം -വാഗമണ്‍ റൂട്ടില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു


മൂലമറ്റം: മൂലമറ്റം -വാഗമണ്‍ റോഡില്‍ ഇടാട് ചക്കിമാലി തോടിനോ ട് ചേര്‍ന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. 2008 ലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് നവീകരിച്ചത്. തൊടുപുഴ മൂലമറ്റം വഴി വാഗമണ്‍, കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കുമളി ഭാഗത്തേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന വഴിയാണിത്. റോഡ് ഏറ്റെടുത്ത കാലത്ത് കെട്ടിയ സംരക്ഷണഭിത്തി അപകടവസ്ഥയില്‍ ആയിരുന്നിട്ടും പുനരുദ്ധാരണ ജോലികള്‍ നടത്തിയിരുന്നില്ല. അപകട സാഹചര്യം കണക്കിലെടുത്ത് റോഡിന്റെ സംരക്ഷണഭിത്തി എത്രയും വേഗം നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
