Idukki

ബസ് നിയന്ത്രണംവിട്ട് കൊക്കയ്ക്കരുകിലേക്ക് : ഒഴിവായത് വന്‍ദുരന്തം

അടിമാലി: ടൂറിസ്റ്റ് ബസ് നിയന്തരണം വിട്ട് റോഡിലേക്ക് തെന്നി മാറി. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ വ്യാഴാഴച്ചയാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്നും നിരവധി യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇരുട്ടുകാനത്തിനും ആനവിരട്ടിയ്ക്കുമിടയിലാണ് ലോറി റോഡിലേക്ക് തെന്നിമാറിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി അഗ്നരശമനസേന സ്ഥലത്തെത്തി നാട്ടുകാരുടേയും, സ്വകാര്യ ബസ്
ജീവനക്കാരുടേയും സഹായത്തോടെ യാത്രക്കാരെ പുറത്തെത്തിച്ചു. നിലവില്‍ ആര്‍ക്കും പരിക്കില്ല. ബസ് തിരികെ റോഡിലേക്ക് കയറ്റി. ഈ ഭാഗത്ത് 200 അടിയിലേറെ താഴ്ച്ചയുണ്ട്. വാഹനം റോഡിലേക്ക് ചെരിഞ്ഞു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

Related Articles

Back to top button
error: Content is protected !!