Vannappuram

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

 

വണ്ണപ്പുറം: ചേലച്ചുവട് റൂട്ടിൽ മുണ്ടൻമുടിക്ക് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. കോലഞ്ചേരി ഐക്കരനാട് നെവിൻ (28), താഴത്തുകുന്നേൽ ജെറിൻ (26) കല്ലുംക്കുടത്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5:30-നാണ് അപകടം നടന്നത്. വണ്ണപ്പുറം ടൗണിൽ നിന്ന് മുണ്ടൻമുടിയിലേക്ക് പോയ സ്കൂട്ടറും ഹൈറേഞ്ച് ഭാഗത്ത് നിന്നും വന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട സ്കൂട്ടർ ബസിന്റെ അടിയിയിലേക്ക് ഇടിച്ച് കയറി. പരിക്കേറ്റവരെ ബസിന്റെ അടിയിൽ നിന്നും യാത്രക്കാരും നാട്ടുകാരും ചേർന്നാണ് പുറത്ത് എടുത്തത്. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാളിയാർ സി.ഐ എച്ച്.എൽ. ഹണി, എസ്‌.ഐ കെ.സിനോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!