Kerala

ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, ഓണ്‍ലൈന്‍ ഗെയിമിന് ജിഎസ്ടി; കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: രാജ്യത്ത് ക്യാന്‍സര്‍ മരുന്നുകളുടെ വില കുറയും. കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാന്‍ അന്‍പതാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും.അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം. തിയേറ്ററിനകത്ത് വില്‍ക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും യോഗത്തില്‍ തീരുമാനമായി.നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും.രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ സമ്പ്രദായം നടപ്പാക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് 28% ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായി ഭക്ഷണങ്ങള്‍ക്കും വില കുറയും. പാക്ക് ചെയ്ത് പപ്പടത്തിന് ജിഎസ്ടി പതിനെട്ടില്‍ നിന്ന് അഞ്ചാക്കി കുറച്ചു. അതേ സമയം കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജിഎസ്ടിയെ പിഎംഎല്‍എ ആക്ടിന്റെ പരിധിയിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമറിയിച്ചതായി ധനമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമായി ഈക്കാര്യം ഉപയോഗിക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പ് നല്‍കിയതായി ബാലഗോപാല്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!