Kerala

സംസ്ഥാന വ്യാപകമായി 28 ന് ചരക്കുവാഹനങ്ങള്‍ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുവാഹനങ്ങള്‍ 28 ന് പണിമുടക്കും. പ്രതിസന്ധിയിലായ ചരക്കു ഗതാഗത മേഖലയെ അനാവശ്യ പരിശോധനകള്‍ നടത്തിയും പിഴ ചുമത്തിയും പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വാഹന ഉടമകളും തൊഴിലാളികളും പണിമുടക്കുന്നതെന്ന് വിവിധ അസോസിയേഷനുകളുടെ കൂട്ടായ്മയായ ഓള്‍ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇന്ധന വില വര്‍ധനയും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും സ്‌പെയര്‍ പാര്‍ട്‌സിന്റെ ഉള്‍പ്പെടെ വിലവര്‍ധനയും മൂലം തകര്‍ന്ന മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാണ് ആവശ്യം. പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!