Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രകാ​ലാ​വ​സ്ഥാ വ​കു​പ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. സാ​ധാ​ര​ണ​യു​ള്ള​തി​നേ​ക്കാ​ള്‍ മൂ​ന്നു മു​ത​ല്‍ നാ​ല് ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ വ​ര്‍​ധ​ന​യു​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നുണ്ട് .കൊ​ല്ല​ത്ത് താ​പ​നി​ല 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ 35 വ​രെ​യും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 34 വ​രെ​യും ഉ​ണ്ടാ​കും.

ശ​നി​യാ​ഴ്ച പു​ന​ലൂ​രി​ലാ​ണ് ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 35.8 ഡി​ഗ്രി സെ​ല്‍​ഷ്യ​സ്. പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ 34.5 ഉം ​തി​രു​വ​ന​ന്ത​പു​രം സി​റ്റി-33.8 ഡി​ഗ്രി സെ​ൽ​ഷ്യ​സും താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി.

Related Articles

Back to top button
error: Content is protected !!