Idukki

ചക്കക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍; കൃഷി നശിപ്പിച്ചു

ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ചക്കക്കൊമ്പനെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ സിങ്കുകണ്ടത്താണ് ചക്കക്കൊമ്പന്‍ എത്തിയത്. ഇതിനു പിന്നാലെ നാട്ടുകാര്‍ തുരത്തിയോടിച്ചെങ്കിലും വനത്തിലേക്ക് മടങ്ങാന്‍ കൂട്ടാക്കാതിരുന്ന കൊമ്പന്‍ കൃഷിയിടത്തിലെത്തി വിളകള്‍ നശിപ്പിച്ചു.

പിന്നീട് ഇന്ന് പുലര്‍ച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. നേരത്തെ അരിക്കൊമ്പന്റെ വിഹാര കേന്ദ്രമായിരുന്ന ചിന്നക്കനാല്‍ മേഖലയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനയെത്തുന്നത് പതിവാകുകയാണ്. നേരത്തെ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് സ്ഥിരമായെത്തുന്ന ചക്കക്കൊമ്പന്‍ ജനവാസമേഖലകളിലിറങ്ങി കടകളും റേഷന്‍ കടകളും തകര്‍ക്കുന്നത് പതിവാണ്.

Related Articles

Back to top button
error: Content is protected !!