Kerala

ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയം ഇടത് ദുർഭരണത്തിനെതിരായ വിധിയെഴുത്ത് കെ.ഫ്രാൻസിസ് ജോർജ്

കോട്ടയം :- ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയം ഇടതു ദുർഭരണത്തിനെതിയുള്ള ജനവിധിയാണന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ എം.പിയുമായ
കെ. ഫ്രാൻസിസ് ജോർജ്  പ്രസ്താവിച്ചു. എൽ.ഡി.എഫ് സർക്കാർ ജനങ്ങളിൽ നിന്ന് പൂർണ്ണമായി അകന്നതിന്റെ തെളിവാണ് ഈ തിളക്കമാർന്ന വിജയത്തിലൂടെ വ്യക്തമാകുന്നത്. കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും,ക്ഷേമ പെൻഷൻ കുടിശികയും, സർക്കാർ ഫീസുകൾ എല്ലാം വർദ്ധിപ്പിച്ചതും ജനങ്ങൾ തിരിച്ചറിയുന്നുണ്ടന്നുള്ളതിന്റെ തെളിവാണ് ഈ ചരിത്ര വിജയമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി എഫ് ന്റെ കൂട്ടായ നേതൃത്വവും പ്രവർത്തനവും ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ അംഗീകാരവും വിശ്വാസവും കാത്ത് സൂക്ഷിച്ചു മുന്നോട്ട് പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വിജയം ആവർത്തിക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!