Karimannur

പാതയോര  സൗന്ദര്യവത്ക്കരണ പദ്ധതിക്ക് തുടക്കം

 

 

കരിമണ്ണൂര്‍: പഞ്ചായത്തിലെ പാതയോരങ്ങള്‍ സൗന്ദര്യവത്ക്കരിക്കുന്നപദ്ധതിക്ക് തുടക്കമായി. കരിമണ്ണൂര്‍ ടൗണില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് റെജി ജോണ്‍സണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കക്കാട്ട് അധ്യക്ഷത വഹിച്ചു. മെമ്പര്‍ ബൈജു വറവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ദേവസ്യ ദേവസ്യ, സോണിയ ജോബിന്‍, ബിജി ജോമോന്‍, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി സിറിയക്, നിസാമോള്‍ ഷാജി, ലിയോ കുന്നപ്പിള്ളി, ബിബിന്‍, ജിസ് ആയത്തുപാടം, സന്തോഷ് കുമാര്‍, ടെസി വില്‍സണ്‍, ഷൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.ജെ തോമസ്, കെ.കെ രാജന്‍, ജോസ് മാറാട്ടില്‍, ബേബി തോമസ്, മുഹമ്മദ് റോഷന്‍, ജെഫിന്‍, ജോസ് മാത്യു, ഐസക് പാറത്തട്ടേല്‍, പുഷ്പ വിജയന്‍, ആല്‍ബിന്‍ മാത്യു, മനു, അമല്‍ പി. ശങ്കര്‍, വി.വി ചെറിയാന്‍, രമേശ് ബാബു, എസ്. ഇന്ദിര, നിശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!