ChuttuvattomKarimannor

പോലീസ് സംരക്ഷണയില്‍ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതായി പരാതി

കരിമണ്ണൂര്‍: തൊടുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ കരിമണ്ണൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. കരിമണ്ണൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. പോലീസ് നോക്കി നില്‍ക്കേ സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് ഫ്ളക്സ് തകര്‍ത്തതിന് പിന്നിലെന്ന് ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോയി കെ. പൗലോസ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!