National

കോണ്‍ഗ്രസ് 39 അംഗ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് 39 അംഗ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു.  കെ സി വേണുഗോപാലും എ.കെ ആന്റണിയും ശശി തരൂരും പ്രവര്‍ത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും, സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തി. രാജസ്ഥാനില്‍ നിന്നും  സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. തിരുത്തല്‍ വാദികളായ ജി- 23 നേതാക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാന്‍ ശശി തരൂരിന് കഴിഞ്ഞെങ്കിലും പ്രവര്‍ത്തകസമിതിയില്‍ അംഗത്വം നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ്ങ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ തുടരും എന്നതില്‍ സംശയമുണ്ടായിരുന്നില്ല. ഇവര്‍ക്ക് പുറമെ 34 അംഗങ്ങള്‍ കൂടി പ്രവര്‍ത്തക സമിതിയിലുണ്ട്. പ്രവര്‍ത്തക സമിതിയിലെ 39 അംഗങ്ങള്‍ക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവര്‍ത്തക സമിതിയിലുണ്ട്.

Related Articles

Back to top button
error: Content is protected !!