National

രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ്: പ്രതിദിന രോഗബാധ 11000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ദില്ലിയിലും മഹാരാഷ്ട്രയിലും , കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിൻറെ അടിസ്ഥാനത്തിലാണ് ആ കണക്ക് തയ്യാറാക്കിയത്.

Related Articles

Back to top button
error: Content is protected !!