Karimannor
കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു


കരിമണ്ണൂര്‍: എസ്.ബി.ഐ കരിമണ്ണൂര്‍ ശാഖയുടെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലും പോലീസ് സ്‌റ്റേഷനിലും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ പള്‍സ് ഓക്‌സിമീറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഓഫിസര്‍ ഡോ. നിന്നി തോമസ്, ബ്രാഞ്ച് മാനേജര്‍ അഖിലാസ് കെ. ആന്റണിയില്‍ നിന്നും ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍ കുമാര്‍ ഡി., എസ്.ബി.ഐ സ്റ്റാഫ് യൂണിയന്‍ ബ്രാഞ്ച് സെക്രട്ടറി ബോബന്‍ ജി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ആവശ്യമായ സാനിറ്റൈറും മാസ്‌കുകളും സബ് ഇന്‍സ്‌പെക്ടര്‍ ഷംസുദീന്‍ വി.ഐ. ഏറ്റുവാങ്ങി.
