Obit

ബൈക്കപകടത്തിൽ മരിച്ച ജോയിയുടെ സംസ്കാരം വ്യാഴാഴ്ച

മുട്ടം: ബൈക്കപകടത്തിൽ മരിച്ച അറക്കുളം കോട്ടയംമുന്നി ചിറ്റാട്ടിൽ ജോയി എന്നു വിളിക്കുന്ന തോമസിൻ്റെ (53) സംസ്കാര൦ വ്യാഴാഴ്ച. ഉച്ചകഴിഞ്ഞ് 3 ന് ശങ്കരപ്പിള്ളിയിലെ തറവാട് വീട്ടിൽ ചടങ്ങുകൾ ആരംഭിച്ച് , ശേഷം ശങ്കരപ്പിള്ളി സിബിഗിരി പള്ളിയിൽ സംസ്കരിക്കും.ചൊവ്വാഴ്ച വൈകിട്ട് 4.30ന് അറക്കുളംകാവും പടിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജോയിയെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൊടു ഴയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. കാഞ്ഞാർ എസ്.ഐ. ജി ബിൻ തോമസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടു കൊടുത്തു. വാഹനാപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നു൦ ഒരു കാർ തട്ടിയാണ് തോമസ് അപകടത്തിൽ പെട്ടത് എന്നുള്ള അഭിപ്രായം ഉണ്ടായ സ്ഥിതിക്കും സി.സി.റ്റി വി. പരിശോദിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കാഞ്ഞാർ പോലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!