ChuttuvattomIdukki

സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനം 22ന്

ഇടുക്കി: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക 38-ാമത് യുവജന സമ്മേളനം 22 മുതല്‍ 24 വരെ മേലുകാവുമറ്റം എച്ച്.ആര്‍.ഡി.റ്റി സെന്ററില്‍ നടക്കും. സമകാലിക ലോകത്തില്‍ യുവജനത എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം നടക്കുന്നത്. 22ന് വൈകിട്ട് 5.30ന് ഡയോസിസ് ഓഫ് ഈസ്റ്റ് കേരള, സെന്റ് തോമസ് ഇവാന്‍ഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റൈറ്റ്. റവ. ഡോ. എബ്രഹാം ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. വി.എസ്. ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് സി.എസ്.ഐ സിനഡ് പാസ്റ്ററല്‍ കണ്‍സേണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റവ. അനീഷ് ലാല്‍ എം. ജോസ് വിഷയാവതരണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭാത ആരാധന, ബൈബിള്‍ സ്റ്റഡി, ഓപ്പണ്‍ ഫോറം, സാംസ്‌കാരിക സമ്മേളനം, ടാലന്റ് നൈറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും.

Related Articles

Back to top button
error: Content is protected !!