Kudayathoor

വിവിധ സാംസ്‌കാരിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് രാമായണ മഹോത്സവം നടത്തുന്നു

കുടയത്തൂര്‍: രാമായണമാസാചരണത്തിന്റെ ഭാഗമായി ,കേരള ക്ഷേത്ര സംരക്ഷണ സമിതി, സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍, ബാലഗോകുലം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാംസ്‌കാരിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് രാമായണ മഹോത്സവം നടത്തുന്നു. 31 ന് രാവിലെ 9. 30 മുതല്‍ കുടയത്തൂര്‍ സരസ്വതി സ്‌കൂളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താത്പപര്യമുള്ളവര്‍ സംഘാടക സമിതിയുമായി ബന്ധപ്പെടണമെന്ന് മുഖ്യസംയോജകന്‍ എ.ആര്‍.ഷൈജു അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍-
7025088841, 9496821598

 

Related Articles

Back to top button
error: Content is protected !!