Kerala

ഓണത്തിന് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിലും കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല. പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് ഇപ്പോഴും നല്‍കിവരുന്നത്. സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധികബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്. കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുകളുണ്ട്. ഇതില്‍ 55 ലക്ഷത്തോളം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറില്‍ ഉള്ളൂ.

Related Articles

Back to top button
error: Content is protected !!