Muttom

പഞ്ചായത്തും സി.ഡി.എസും ഒത്തൊരുമിച്ചാല്‍ നാടിന്റെ വികസനത്തില്‍ കുതിച്ചു ചാട്ടം നേടാന്‍ കഴിയും – ഡീന്‍ കുര്യാക്കോസ് എം.പി

മുട്ടം: പഞ്ചായത്തും സി.ഡി.എസും ഒത്തൊരുമിച്ചാല്‍ നാടിന്റെ വികസനത്തില്‍ കുതിച്ചു ചാട്ടം നേടാന്‍ കഴിയുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം.പി ഇക്കാര്യം പറഞ്ഞത്. സത്രീകളില്‍ ബഹുഭൂരിപക്ഷവും കുടുംബശ്രീ അംഗങ്ങളാണ്. ഇവരില്‍ പലരും സംരംഭകരുമാണ്. എടുക്കുന്ന തിരുമാനങ്ങള്‍ നടപ്പിലാക്കാനും അവ പ്രചരിപ്പിക്കാനും വിവിധ തലങ്ങിലുള്ള കൃത്യമായ സംവിധാനങ്ങള്‍ കുടുംബശ്രീക്ക് ഉണ്ട്. ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവ നേടാന്‍ ജനസംഗ്യയുടെ 50 ശതമാനത്തിലധികമുള്ള സ്ത്രീകള്‍ക്ക് കഴിയുമെന്നും എം.പി. കുട്ടിച്ചേര്‍ത്തു.
രാവിലെ 8 മണിക്ക് സി.ഡി.എസ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി മുട്ടം ടൗണ്‍ ചുറ്റി മര്‍ത്തമറിയം പാരിഷ് ഹാളില്‍ സമീപിച്ചു. റാലിയില്‍ 500 ലധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശേഷം കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും അവാര്‍ഡ് ദാനവും നടന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലമിഷന്‍ ഡി.എം.സി അഭിലാഷ് ദിവാകര്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍, ജില്ല പഞ്ചായത്ത് അംഗം സി.വി.സുനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു, മെമ്പര്‍ സെക്രട്ടറി ദീപ വി.പി, പഞ്ചായത്ത് ജനപ്രതിനിധികള്‍, സി.ഡി.എസ് മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!