Idukki

ജില്ലാ ശിശു സംരക്ഷണ റസ്‌ക്യു ഓഫീസര്‍ കരാര്‍ നിയമനം

ഇടുക്കി: സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ചൈല്‍ഡ് റസ്‌ക്യു ഓഫീസര്‍ തസ്തികയിലെക്കാണ് നിയമിക്കുന്നത്. എംഎസ്ഡബ്യൂ, എം എ സോഷേൃാളജി യോഗ്യത ഉണ്ടായിരിക്കണം. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായം 2022 ആഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ഫോട്ടോ (2 എണ്ണം), പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ 2022 സെപ്തംബര്‍ 5 ന് വൈകുന്നേരം 5 മണിയ്ക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, പിന്‍ -685608 എന്ന വിലാസത്തില്‍ ലഭിക്കണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍ 04862200108, 7025147038.

Related Articles

Back to top button
error: Content is protected !!