Kerala
ബ്രഹ്മപുരത്തെ തീ അണയും മുന്‍പേ കളക്ടര്‍ക്ക് സ്ഥലം മാറ്റം; രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി
കൊച്ചി: ഐ.എ.എസ് തലത്തില്‍ അഴിച്ചുപണി. 4 ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടര്‍ ഡോ.രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ ഉമേഷ് എറണാകുളം ജില്ലാ കളക്ടറാകും. വയനാട് കളക്ടര്‍ എ ഗീതയെ കോഴിക്കോട്ടേക്കും, തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും സ്ഥലം മാറ്റി. വി.ആര് കൃഷ്ണതേജയാണ് പുതിയ തൃശ്ശൂര്‍ കളക്ടര്‍. എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം.