Idukki

അംഗപരിമിതര്‍ക്കുളള സഹായ ഉപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം നാളെ തൊടുപുഴയില്‍

ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, കൃത്രിമ കാല്‍, കൈ, മുച്ചക്രവാഹന, ശ്രവണ സഹായി തുടങ്ങിയ സഹായ ഉപകരണങ്ങളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെളളിയാഴ്ച്ച 11 ന് തൊടുപുഴ ഷെറോണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുമെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി പദ്ധതി പ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോ ആര്‍ട്ടിപിഷ്യല്‍ ലിംപ്‌സ് മാനുഫാക്ച്ചുറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (അലിംകോ) യുടെ നേതൃത്വത്തില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ 2022 നവംബര്‍ മാസത്തില്‍ ഇടുക്കി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ 2 ഘട്ടങ്ങളിലായി ക്യാമ്പുകള്‍ സംഘടപ്പിച്ചാണ് ഗുണപഭോക്താക്കളെ കണ്ടെത്തിയത്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ 818 ഗുണപഭോക്താക്കാണ് ഉപകരണങ്ങള്‍ നല്‍കാന്‍ തയ്യാറാക്കിയിട്ടുള്ളത്. തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്കായാണ് തൊടുപുഴ- വെങ്ങല്ലൂര്‍ ഷെറോണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന വിതരണ ക്യാമ്പ്. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കും. തൊടുപുഴ എം.എല്‍എ. പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ഇളംദേശം, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ മാത്യു കെ. ജോണ്‍, ഗ്ലോറി കെ. പൗലോസ്,അലിംകോ ബംഗളൂരു സീനിയര്‍ മാനേജര്‍ എ.വി. അശോക് കുമാര്‍, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് സംസ്ഥാന സാമൂഹ്യനീത വകുപ്പ് ജില്ലാ ഓഫീസര്‍ ബിനോയി വി.ജെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിക്കും.

Related Articles

Back to top button
error: Content is protected !!