ChuttuvattomMuttom

ജില്ലാതല നൈപുണ്യമേള സംഘടിപ്പിച്ചു

മുട്ടം: ജില്ലാതല നൈപുണ്യമേള മുട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനിയറിങ് കോളേജില്‍ സംഘടിപ്പിച്ചു. വൈജ്ഞാനിക തൊഴിലുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏജന്‍സികളായ കേരള ബ്ലോക്ക് ചൈന്‍ അക്കാദമി, ഐ സി ടി, ടെക് മൈന്‍ഡ്‌സ്, റീച്ച്, ഡാറ്റ സയന്‍സ് അക്കാദമി, അസപ് കേരള, റുട്രോണിക്‌സ്, ഐ സി എഫ് ഒ  എസ് എസ്, ടൂന്‍സ്, ട്രാന്‍സ് നുറോണ്‍ ടെക്‌നോളജി, കുടുംബശ്രീ -ഡി ഡി യു ജി കെ വൈ, ടെക്‌നോ വാലി, കെല്‍ട്രോണ്‍ എന്നിങ്ങനെ ഇരുപതില്‍ പരം തൊഴില്‍ മേഖലകളില്‍ നിന്നുള്ള നൂറില്‍ പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം നടന്നു.

നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ സി ടി അക്കാദമി എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിച്ചത.് നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍, പരിശീലന സ്‌കോളര്‍ഷിപ്പ്, ഇന്റേണ്‍ഷിപ്പ്, അപ്രെന്റിഷിപ്പ് തുടങ്ങിയവയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും, 1500 ല്‍ അധികം തിരഞ്ഞെടുത്ത തൊഴിലിലേക്കുള്ള രജിസ്ട്രേഷനും മേളയുടെ ഭാഗമായി നടന്നു. മേളയില്‍ 300 ല്‍ അധികം തൊഴില്‍ അന്വേഷകര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!