Idukki

മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിച്ചില്ല: വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണു

ഇടുക്കി: പരാതി നല്‍കിയിട്ടും വൈദ്യുതി വകുപ്പ് മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിച്ചില്ല. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത് കാത്തുനില്‍ക്കാതെ മരം വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണു. അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൈനാവിലുളള അമല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന് സമീപം 56 കോളനിയിലെയ്ക്കുളള റോഡിലാണ് ഇലവന്‍ കെ.വി ലൈനിലേക്ക് ഏതുനേരവും വീഴാവുന്ന വിധത്തില്‍ മരം നിന്നിരുന്നത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമീപവാസിയായ വിനോദ് കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കുട്ടികളും യാത്ര ചെയ്യുന്ന വഴി ആയതിനാല്‍ അടിയന്തര പ്രാധാന്യം നല്‍കണമെന്ന് പരാതിയില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. വൈദ്യുതി വകുപ്പിന്റെ 1912 എന്ന ഓണ്‍ലൈന്‍ നമ്പറിലും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. ഇതിനിടെ ഞായറാഴ്ച ഉച്ചയോടെ മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!