Kerala

വൈദ്യുതി നിരക്കുകള്‍ പുതുക്കി: ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ്ജ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈദ്യുതി സര്‍ചാര്‍ജ്ജ് യൂണിറ്റിന് 18 പൈസയായാണ് കുറയുക. ജൂണ്‍ മാസം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ നിരക്കിലായിരുന്നു സര്‍ചാര്‍ജ്ജ് ഈടാക്കിയിരുന്നത്. കെഎസ്ഇബിയുടെ സര്‍ചാര്‍ജ്ജ് 10 പൈസയില്‍ നിന്ന് 9 പൈസയായി കുറഞ്ഞതോടെയാണ് നിരക്കുകള്‍ പുതുക്കിയത്.വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും, ജൂണ്‍ മാസത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ പേരിലുണ്ടായ അധിക ചെലവ് പരിഹരിക്കാന്‍ കെഎസ്ഇബി ഏര്‍പ്പെടുത്തുന്ന 9 പൈസയും ചേര്‍ത്താണ് യൂണിറ്റിന് 18 പൈസ അധികം നല്‍കേണ്ടി വരുന്നത്.പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും.

 

 

 

 

 

 

 

 

 

 

 

 

Related Articles

Back to top button
error: Content is protected !!