ഇമ്മാനുവല്‍ ചില്‍ഡ്രന്‍ ഹോമിന് സഹായഹസ്തവുമായി നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റ്


തൊടുപുഴ: ഇമ്മാനുവല്‍ ചില്‍ഡ്രന്‍ ഹോമിന് സഹായഹസ്തവുമായി നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റ്. ചില്‍ഡ്രന്‍സ് ഹോമിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തറയിലിടുവാനായി ആയിരം സ്ക്വയര്‍ ഫീറ്റ് ടൈലുകള്‍ വാങ്ങി നല്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ട്രസ്റ്റ് ചെയര്‍മാനുമായ റോയി കെ. പൗലോസ് ചില്‍ഡ്രന്‍സ് ഹോം ഡയറക്ടര്‍ എന്‍.ജെ തോമസിന് ടൈലുകള്‍ കൈമാറി. ട്രസ്റ്റ് വൈസ് ചെയര്‍മാനും കെ.എസ്.യു ജില്ലാ പ്രസിഡന്റുമായ ടോണി തോമസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജാഫര്‍ഖാന്‍ മുഹമ്മദ്, എ.എം ദേവസ്യ, മണ്ഡലം പ്രസിഡന്റ് കെ.എന്‍ ഹംസ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണുദേവ്, രാജു ഓടക്കല്‍, ജോപ്പി സെബാസ്റ്റിയന്, സോയി ജോസഫ്, കെ.എം ഷാജഹാന്, ഹെന്‍ട്രി ജോര്‍ജ്, ജോമോന് ജോസഫ്, ജില്‍സണ്‍ ജോസഫ്, ജോയി ചെമരപ്പള്ളി, ജിബിന്‍ ജോബ്, ജിന്‍സ് മൈലാടി, പഞ്ചായത്തംഗളായ രാജി ചന്ദ്രശേഖരന്, രേഖ പുഷ്പരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
