ChuttuvattomIdukki

ജില്ലയില്‍ പരിസ്ഥിതി സമിതി യോഗം നാളെ

ഇടുക്കി: നിയമസഭാ പരിസ്ഥിതി സമിതിയുടെ യോഗം നാളെ (ഒക്ടോബര്‍ 4) ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ പരിസ്ഥിതി വിഷയങ്ങളില്‍ പരാതികളും നിവേദനങ്ങളും നേരിട്ട് നല്‍കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് അവസരമുണ്ട്. യോഗത്തില്‍ ജില്ലയിലെ പരിസ്ഥിതി വിഷയങ്ങളില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും വിവരശേഖരണം നടത്തും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച നിവേദനങ്ങളും സമിതി സ്വീകരിക്കും. തുടര്‍ന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ അനുബന്ധപ്രദേശങ്ങള്‍, പവര്‍സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിച്ച് അവിടുത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമിതി വിലയിരുത്തും.

Related Articles

Back to top button
error: Content is protected !!