Obit

മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

ന്യൂഡൽഹി : കേന്ദ്ര മുൻ മന്ത്രി‌യും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ​ഗുരു​ഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാർട്ടിയെ പിന്നീട് ആർജെഡിയിൽ ലയിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!