Kerala

ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്; വിതരണം അടുത്ത ആഴ്ച മുതൽ

തിരുവനന്തപുരം: ഒടുവിൽ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. പക്ഷെ പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണം.

നവകേരള സദസ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നൽകാനാണ് സർക്കാർ ശ്രമം. കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. 54000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. ക്ഷേമ പെൻഷൻ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!