Kudayathoor

ചതുപ്പില്‍ താഴ്ന്ന പശുവിനെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന

കുടയത്തൂര്‍: സംഗമം ജംഗ്ഷന് സമീപം മലങ്കര ജലാശയത്തിന്റെ തീരത്ത് ചതുപ്പില്‍ താഴ്ന്ന പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. നിരപ്പേല്‍ അലക്സിന്റെ പശുവാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ജലാശയത്തില്‍ ജലനിരപ്പ് താഴ്ന്നതോടെ തീരങ്ങളില്‍ വെള്ളമിറങ്ങി ചെളി നിറഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് പുല്ല് തിന്നാല്‍ എത്തിയ പശുവാണ് അബദ്ധത്തില്‍ ചതുപ്പില്‍ താഴ്ന്ന്പോയത്. പശുവിന് പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താന്‍ അഗ്നി രക്ഷാസേനയ്ക്ക് കഴിഞ്ഞു.

 

Related Articles

Back to top button
error: Content is protected !!