Kerala

വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ്ജ മേഖലയില്‍ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കൊച്ചി: കേരള സര്‍ക്കാര്‍ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സുമായി സഹകരിച്ചു കൊണ്ട് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ്ജ മേഖലയില്‍ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: എസ് എസ് എല്‍ സി, ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതമാണ് അവസരം. അനെര്‍ട്ടിന്റെ വെബ്സൈറ്റായ www.anert.gov.in ല്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍: 9188119431, 18004251803 കോഴ്സ് തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സും അനെര്‍ട്ടും സംയുക്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കും

Related Articles

Back to top button
error: Content is protected !!