ChuttuvattomMuthalakodam

സൗജന്യ നേത്രപരിശോധന ക്യാമ്പ് 26ന്

മുതലക്കോടം: ജയ്ഹിന്ദ് വനിതാവേദി തൊടുപുഴ അഹല്യ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് ഞായറാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.ലൈബ്രറി ഹാളില്‍ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി നിര്‍വ്വഹിക്കും.രാവിലെ 9 മുതല്‍ ഉച്ചക്ക് 2വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.സൗജന്യ രജിസ്‌ട്രേഷന്‍,വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, സൗജന്യ മരുന്ന് വിതരണം,കുറഞ്ഞ ചിലവില്‍ തവണ വ്യവസ്ഥയില്‍ കണ്ണടകള്‍,ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 8606022243 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!