ChuttuvattomCrimeIdukki

കഞ്ചാവ് കടത്ത് കേസ്; പ്രതികള്‍ക്ക് നാലു വര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ: കാറില്‍ രണ്ടു കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികള്‍ക്ക് നാലു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മട്ടാഞ്ചേരി രാമേശ്വരം പാണ്ടിക്കുടി സ്വദേശികളായ ചക്കാലക്കല്‍ ജോണ്‍ പോള്‍ (35), ആന്റണി റെയ്‌സണ്‍ (36) എന്നിവരെയാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2017 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാത 183 ല്‍ മഞ്ചുമലയിലെ 66 കെവി കെ എസ്ഇബി സബ്‌സ്റ്റേഷന് സമീപം കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.  പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.എന്‍. ശിവപ്രസാദ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!