Local LiveMuttom
മുട്ടം പുറവിളയില് ആടിനെ അജ്ഞാത ജീവി കൊലപ്പെടുത്തി
തൊടുപുഴ: മുട്ടം പുറവിളയില് ആടിനെ രാത്രിയില്‍ അജ്ഞാത ജീവി കൊലപ്പെടുത്തി. പുറവിള കുഴിഞ്ഞാലിക്കുന്നേല്‍ കെ.റ്റി തോമസ് പറമ്പില്‍ അഴിച്ചു വിട്ടിരുന്ന ആടിനെ ഇന്ന് രാവിലെയാണ് അജ്ഞാത ജീവി കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തിയത്. ആടിന്റെ കാലിലും കഴുത്തിലും അജ്ഞാത ജീവിയുടെ കടിയേറ്റ പാടുകളുണ്ട്. പുലിയാണോയെന്ന സംശയത്തിലാണ് പ്രദേശവാസികള്‍.