Idukki

സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളിൽ ചികിത്സ:ഡോക്ടർക്കെതിരെ വിജിലൻസ് അന്വേഷണം

 

ഇടുക്കി:സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്ന ഡോക്ടർക്കെതിരെ വിജിലൻസ് അന്വേഷണം. ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഷഹിൻ എസ് ഷൗക്കത്തലിയാണ് ഒരേസമയം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ബോർഡ് വെച്ച് ചികിത്സിക്കുന്നതായി കണ്ടെത്തിയത്. പാമ്പാടുംപാറയിലെ സർക്കാർ ആശുപത്രിയിൽ ഒപ്പുവച്ച ദിവസങ്ങളിൽ പോലും ഇയാൾ മറ്റു സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തുകയായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കറുകച്ചാൽ, ഈരാറ്റുപേട്ട, എടത്വ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് ഇയാൾ ചികിത്സ നടത്തിവന്നിരുന്നത്. 2017 ലാണ് ഇയാൾ സർക്കാർ ഡോക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. 2019 മുതൽ ഇയാൾ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തി വന്നിരുന്നതായി വിജിലൻസിനു വിവരം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഇയാൾ ദിവസേന നൂറോളം രോഗികളെ വരെ ചികിത്സിച്ചു വന്നിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!