Idukki

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പഞ്ചിങ്ങ് സംവിധാനം ആരംഭിച്ചു

 

ഇടുക്കി: ഓഫീസുകളില്‍ വൈകിയെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ്ങ് സംവിധാനമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി ഇടുക്കി ജില്ലാ കലക്ടറേറ്റിലും ജീവനക്കാര്‍ക്കായി പഞ്ചിങ്ങ് സംവിധാനം ആരംഭിച്ചു. റവന്യു വകുപ്പ് ജീവനക്കാര്‍ക്കാണ് ആദ്യം പഞ്ചിങ്ങ് നടപ്പാക്കുന്നത്. മറ്റ് വകുപ്പുകളിലും ഉടന്‍ പഞ്ചിങ്ങ് സംവിധാന മേര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. റവന്യു വകുപ്പിലെ 130 ജീവനക്കാരില്‍ 117 ജീവനക്കാരും ഇന്ന് പഞ്ച് ചെയ്താണ് ജോലിയില്‍ പ്രവേശിച്ചത്. കലക്ടറേറ്റിലെ ആദ്യ പഞ്ചിങ്ങ് എ.ഡി.എം ഷൈജു പി. ജേക്കബ്ബാണ് രേഖപ്പെടുത്തിയത്. റവന്യൂ വകുപ്പിന് പുറമെ കലക്ടറേറ്റിലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ്ങ് ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പഞ്ചിങ്ങ് ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനം. ഇതിന്റെ ആദ്യ പടിയായിട്ടാണ് സിവില്‍ സ്റ്റേഷനുകളില്‍ പഞ്ചിങ്ങ് ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യമായി ഓഫിസുകളില്‍ എത്തുന്നതിന് പഞ്ചിങ് ഉപകരിക്കും എന്നാണ് വിലയിരുത്തുന്നത്.

Related Articles

Back to top button
error: Content is protected !!