Kerala

സര്‍ക്കാരിന്റേത് നെല്‍കര്‍ഷകരെ സഹായിക്കുന്ന നിലപാട്; മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: നെല്‍കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വാങ്ങാത്തവര്‍ക്ക് നാളെയും കൂടി വാങ്ങാമെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്രവിഹിതം ലഭിക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. ഈ യാഥാര്‍ത്ഥ്യം അധികം ആളുകള്‍ക്ക് അറിയില്ലെന്നും ജി ആര്‍ അനില്‍ പറഞ്ഞു. 637.6 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. 216 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും, അവസാനം സംഭരിച്ച നെല്ലിന്റെ വില കിട്ടാന്‍ ആറ് മാസമെങ്കിലും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

കാലതാമസം ഒഴിവാക്കാനാണ് പിആർഎസ് വായ്പ സംവിധാനം 2018 മുതൽ പ്രാബല്യത്തിൽ ഉള്ളത്.  . പിആര്‍എസ് വായ്പയുടെ പേരില്‍ കര്‍ഷകര്‍ക്ക് ബാധ്യത ആകില്ല. അക്കാര്യത്തില്‍ സര്‍ക്കാരാണ് ഗ്യാരണ്ടി. 250373 കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിച്ചത്. ഉത്പാദിപ്പിച്ച നെല്ല് അത്രയും സര്‍ക്കാര്‍ സംഭരിച്ചു. 2070.70 കോടി യാണ് വില. 1854 കോടി കൊടുത്തു. 230000 കര്‍ഷകര്‍ക്ക് പണം കിട്ടിയിട്ടുണ്ട്. 216 കോടി ബാക്കിയുണ്ട്‌. അത് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് സര്‍ക്കാര്‍ നടത്തിയത് മികച്ച വിപണി ഇടപെടലാണ്. 7 കോടി രൂപയുടെ വില്‍പന 14 ഓണം ഫെയറുകള്‍ വഴി നടന്നു. 13 ന് ഇനം സബ്‌സിഡി ഇനങ്ങള്‍ക്ക് ഓണ വിപണിയില്‍ കുറവുണ്ടായി. സപ്ലെയ്‌കോക്ക് സബ്‌സിഡി ഇനത്തില്‍ മാത്രം 30 കോടിയുടെ അധിക ബാധ്യത വന്നിട്ടുണ്ട്. 83 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ട്. കോട്ടയത്ത് 37000 കിറ്റ് കൊടുക്കാനുണ്ട്. 510754 കിറ്റ് കൊടുത്തു കഴിഞ്ഞു.

 

Related Articles

Back to top button
error: Content is protected !!