Idukki

കനത്ത മഴ; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

ഇടുക്കി : ജില്ലയില്‍ പല സ്ഥലങ്ങളിലും മഴ കനത്തു തുടങ്ങി. കാലവര്‍ഷം എത്തിയിട്ടും കാര്യമായ മഴ ലഭിക്കാതിരുന്നത് ജില്ലയിലെ കാര്‍ഷിക മേഖലയെ കാര്യമായി ബുദ്ധിമുട്ടിലാക്കിയിരുന്നു. മഴ ശക്തമായതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഡാമുകളിലെ ജലനിരപ്പും നേരിയതോതില്‍ ഉയര്‍ന്നു. ബുധനാഴ്ച രാവിലെ വരെ പെയ്ത മഴയിൽ ജില്ലയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്. ജില്ലയില്‍ ഈ മാസം മഴ പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ജൂണ്‍ ഒന്നു മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ 654.9 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയില്‍ ലഭിച്ചത് 175.5 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാതലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!