Kudayathoor

കനത്ത മഴ; കച്ചവട സ്ഥാപനം തകര്‍ന്നു

കാഞ്ഞാര്‍: കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞാര്‍ ടൗണിലെ കച്ചവട സ്ഥാപനം തകര്‍ന്നു.ഞായറാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയിലാണ് ഓടിട്ട കെട്ടിടം തകര്‍ന്നത്.കാഞ്ഞാര്‍ വെങ്കിട്ട റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കൈതവേലില്‍ സ്റ്റോഴ്‌സാണ് തകര്‍ന്ന് വീണത്. കൈതവേലില്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.കാഞ്ഞാര്‍ ടൗണിലെ ആദ്യകാല കച്ചവട സ്ഥാപനത്തില്‍പ്പെട്ട കെട്ടിടമാണ് തകര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് വലിയ ശബ്ദത്തോടെ കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പതിച്ചത്. പകല്‍ സമയത്ത്  ആയിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു.കട അടച്ചിരുന്ന സമയത്തായതിനാല്‍ അപകടം ഒഴിവായി. തകര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടയിലെ സാധനങ്ങള്‍ മറ്റൊരു കെട്ടിടത്തിലെ മുറിയിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!