Idukki

ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം: എന്‍ ടി യു

ഇടുക്കി: സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പി .എസ് .സി വഴി നിയമനം ലഭിച്ച 110 ജൂനിയര്‍ ഇംഗ്‌ളീഷ് അദ്ധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം ഹരി.ആര്‍. വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ , ജനറല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ , സെക്കണ്ടറി വിഭാഗം ജോയിന്റ് കണ്‍വീനര്‍ സുരേഷ് കുമാര്‍ നരിയംപാറ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2016 ഡിസംബറില്‍ കാലാവധി അവസാനിച്ചതും, പിന്നീട് നീട്ടി നല്കിയതുമായ എച്ച്‌ എസ് എസ് ടി ഇംഗ്‌ളീഷ് ജൂനിയര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട 47 പേര്‍ക്ക് ആ കാലയളവില്‍ ഒഴിവുണ്ടായിരുന്ന തസ്തികകളില്‍ നിയമനം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പിന്നീട് സുപ്രീം കോടതി ശരിവെച്ചു. 2021 ജൂലായ് മുതല്‍ ജോലി ചെയ്തു വരുന്ന 63 അദ്ധ്യാപകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഫിക്‌സേഷനില്‍ ജോലി നഷ്ടപ്പെട്ടു.

കോടതി വഴി നിയമനം നേടിയ 47 പേരേയും ഫിക്‌സേഷനില്‍ ജോലി നഷ്ടപ്പെട്ട 63 പേരേയും ജോലി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ 110 സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ചത്. ഈ തസ്തികയിലേക്കുള്ള നിയമനം നടന്നുവരികയാണ് മാര്‍ച്ച്‌ 31 ന് ഈ തസ്തികകള്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തു വരുന്നത്. പി എസ് .സി വഴി നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥരുടെ തൊഴില്‍ സുരക്ഷയാണ് ഇതോടെ ഇല്ലാതാവുന്നത്.വിരമിച്ചവരുടെ ഒഴിവിലേക്കോ, മറ്റ് ഒഴിവുള്ള തസ്തികകളിലേക്കോ ഈ അദ്ധ്യാപകരെ പുനര്‍വിന്യസിച്ച്‌ സേവനം ഉറപ്പാക്കണം. സൂപ്പര്‍ ന്യൂമറി തസ്തികകള്‍ മാര്‍ച്ച്‌ 31 ന് ഇല്ലാതാകുമെന്നുള്ള മാര്‍ച്ച്‌ 2 ലെ ഉത്തരവ് പരിഷ്‌കരിച്ചും ഇവരുടെ ജോലി സുരക്ഷ ഉറപ്പാക്കാം

സാമ്ബത്തിക ഞെരുക്കത്തിന്റെ പേരില്‍ പി എസ് സി നിയമനം ലഭിച്ച അദ്ധ്യാപകരെ പുറത്താക്കാനുള്ള തീരുമാനം ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്നും പരിഷ്‌കരിച്ച മാനുവല്‍ അനുസരിച്ച്‌ തസ്തിക നിര്‍ണയം നടത്തുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!