ChuttuvattomIdukki

ഹോംനേഴ്സ് ജോലിക്കായി വിളിച്ചുവരുത്തി പീഡിപ്പിച്ചു; പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇടുക്കി: ഹോംനേഴ്സ് ജോലിക്കായി വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയില്‍ മധ്യവയസ്‌കനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് ദേശീയം സ്വദേശി വഞ്ചിത്താഴത്ത് വീട്ടില്‍ സനല്‍ (54) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. വീട്ടില്‍ അമ്മയെ നോക്കാന്‍ ഹോംനേഴ്സിനെ ആവശ്യമുണ്ട് എന്നറിയിച്ചാണ് തന്നെ വിളിച്ചുവരുത്തിയതെന്ന് പരാതിയില്‍ യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയോടെ അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!