IdukkiKerala

കനത്ത ചൂട് തുടരും; അഞ്ച് ജില്ലകളില്‍ സൂര്യാഘാത സാധ്യത

ഇടുക്കി: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ചൂട് കഠിനമാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ സൂര്യാഘാത സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടുക്കി, വയനാട് ഒഴികെ ജില്ലകളില്‍ ഭൂരിഭാഗം പ്രദേശത്തും താപനില 40 നും 45 നും ഇടയില്‍ എത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും ചൂടിന് ആശ്വാസം ലഭിക്കുക. ഈ ജില്ലകളില്‍ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്നത്തെ താപനില.

Related Articles

Back to top button
error: Content is protected !!