Karimannor

കരിമണ്ണൂരിൽ ഗൃഹനാഥൻ കിണറ്റിൽ വീണു

തൊടുപുഴ: കരിമണ്ണൂരിൽ ഗൃഹനാഥൻ കിണറ്റിൽ വീണു. മണ്ണാറത്തറ പനയക്കുന്നേൽ മധു(55) ആണ്​ ഇന്ന് ഉച്ചകഴിഞ്ഞ് 2 ഓടെ വീട്ടുമുറ്റത്തുള്ള 50 അടിയോളം താഴ്ചയും 10 അടി വെള്ളവുമുള്ള കിണറ്റിൽ വീണത്​.

കരിമണ്ണൂർ പോലീസ് ഇട്ടുകൊടുത്ത കയറിൽ പിടിച്ചു കിടന്ന മധുവിനെ ഫയർഫോഴ്സെത്തി കിണറ്റിൽ നിന്നു൦ കരക്കെത്തിച്ചു. പരിക്കേറ്റ മധുവിനെ കരിമണ്ണൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ടി. ഇ. അലിയാർ, എൽദോ വർഗീസ്, ഫയർ ഓഫിസർമാരായ കെ.ബി ജിനീഷ് കുമാർ, ബിബിൻ എ. തങ്കപ്പൻ, രഞ്‌ജി കൃഷ്ണൻ, ഷൗക്കത്തലി, ഫവാസ് എം.കെ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!