IdukkiLocal Live

ഭരണകൂടത്തിന്റെ മുമ്പില്‍ മലയോര ജനതയുടെ ആശങ്കകളും ആകുലതകളും പങ്കുവയ്ച്ച് ഇടുക്കി രൂപത

ഇടുക്കി: മുഖ്യമന്ത്രിയും മുഴുവന്‍ വകുപ്പ് മന്ത്രിമാരും അടങ്ങുന്ന ഭരണകൂടത്തിന്റെ മുമ്പില്‍ മലയോര ജനതയുടെ ആശങ്കകളും ആകുലതകളും പങ്കുവയ്ച്ച് ഇടുക്കി രൂപത. ഇടുക്കിയുടെ ശാപമാണ് അനന്തമായ നീളുന്ന ഭൂപ്രശ്‌നങ്ങള്‍. മൂന്നാറിനെ സംരക്ഷിക്കാന്‍ എന്ന ലേബലില്‍ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങളാണ് ഇടുക്കിയില്‍ സമീപകാലത്തുണ്ടായത്. ബഫര്‍ സോണ്‍, നിര്‍മ്മാണ നിരോധനം, സംരക്ഷിത വനമേഖല പ്രഖ്യാപനം തുടങ്ങിയവയെല്ലാം ജില്ലയെ പിന്നോട്ടടിച്ചു . ഒടുവിലെത്തിയ ചിന്നക്കനാല്‍ റിസര്‍വ് പ്രഖ്യാപനവും ജനത്തെ ആശങ്കയിലാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വിഷയങ്ങള്‍ സങ്കീര്‍ണമാകുന്നത്. വനംവകുപ്പിനെ നിയന്ത്രിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. വനവിസ്തൃതി വര്‍ദ്ധിപ്പിക്കലും വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കലുമാണ് ഈ വകുപ്പിന്റെ ലക്ഷ്യം.1960 ലെ ഭൂപതിവ് നിയമപ്രകാരം പതിച്ചു നല്‍കിയ ഭൂമി കൈവശം വച്ച് ഉപയോഗിക്കുന്നതിനുള്ള അധികാരം നല്‍കണം. 2019 ഓഗസ്റ്റ് 22ന് പുറപ്പെടുവിച്ച നിര്‍മ്മാണ നിരോധന നിയമം പിന്‍വലിക്കണം. നവ കേരള സദസിന്റെ  ഭാഗമായി കുമളിയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പരിഹരിക്കാവുന്ന വിഷയമേ ഇടുക്കിയിലുള്ളുവെന്നും ഇടുക്കി രൂപത വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!