Idukki

ഇടുക്കി ജില്ലാതല പട്ടയമേള വ്യാഴാഴ്ച

ഇടുക്കി: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാതല പട്ടയമേള നാളെ രാവിലെ 11ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ചെറുതോണി ടൗണ്‍ഹാളില്‍ നടക്കുന്ന മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ദേവികുളം, ഇടുക്കി, തൊടുപുഴ എന്നീ താലൂക്കുകളിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം, റവന്യൂ അതിഥിമന്ദിരം, ഇടുക്കി തഹസീല്‍ദാറുടെ ഔദ്യോഗിക വസതി എന്നിവയുടെ ഉദ്ഘാടനവും പട്ടയമേള വേദിയില്‍ നടക്കും.
1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള 1754 പട്ടയങ്ങള്‍, 1993-ലെ ഭൂമി പതിവ് ചട്ടപ്രകാരമുള്ള 935 പട്ടയങ്ങള്‍, മുനിസിപ്പല്‍ പ്രദേശത്തെ 15 പട്ടയങ്ങള്‍, 62 ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, ഹൈറേഞ്ച് കോളണൈസേഷന്‍ സ്‌കീം പ്രകാരമുള്ള 4 പട്ടയങ്ങള്‍, 18 വനാവകാശ രേഖകള്‍ എന്നിങ്ങനെ 2788 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാവും. എംഎല്‍എ.മാരായ എം എം മണി, പി.ജെ ജോസഫ്, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, എ.ഡി.എം ഷൈജു പി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ജി സത്യന്‍, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, രാഷ്ട്രീയ-സാംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Related Articles

Back to top button
error: Content is protected !!