Idukki

ഇടുക്കി ജനവാസ മേഖലയില്‍ പുലിയുടെ കാല്‍പാട്

ഇടുക്കി: ഇടുക്കി വാത്തിക്കുടി ജനവാസ മേഖലയില്‍ പുലിയുടെ കാല്‍പാട്. പ്രദേശത്ത് പുലിയുടെ കൂടുതല്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ ക്യാമറ ട്രാപ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.മാലിക്കുത്തിലെ താമസക്കാരിയായ മൂലയില്‍ വീട്ടില്‍ ചിന്നമ്മയാണ് ഇന്നലെ രാവിലെ വീടിനു സമീപത്ത് പുലിയെ കണ്ടത്. സമീപത്തെ നെല്ലംകുഴിയില്‍ ബിബിന്‍റെ പുരയിടത്തില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. തുട‍ര്‍ന്ന് മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങള്‍ സ്ഥലത്തെത്തി പഗ് മാര്‍ക്ക് ശേഖരിച്ചു.

പുലിയാണോ എന്ന് സ്ഥിരീകരിക്കാന്‍ പ്രദേശത്തു നിന്നു ലഭിച്ച കാഷ്ഠവും കാല്പാടും ലബോറട്ടറിയില്‍ പരിശോധന നടത്തും. ഇവിടെ നിന്നും ഒരാഴ്ചക്കുള്ളില്‍ എട്ടു വളര്‍ത്തു മൃഗങ്ങളെ കാണാതാകുകയും ചിലതിന്‍റെ ശരീര അവശിഷ്ടങ്ങള്‍ കിട്ടുകയും ചെയ്തിരുന്നു. പുലിയുടെ സാന്നിധ്യമുണ്ടെന്ന് സംശയമുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!